പൗരത്വ രജിസ്റ്റർ നടപ്പാക്കില്ല –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരളത്തിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പല ഘട്ടങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ അത് നടപ്പാക്കുന്ന സ്ഥിതിയും വന്നു. എന്നാൽ, ഇക്കാര്യത്തിൽ ആദ്യമേതന്നെ സംസ്ഥാന സർക്കാർ ഒരു നിലപാട് എടുത്തിട്ടുണ്ട്. ആ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളതെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വനംകൊള്ളയിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകും. ഉപ്പുതിന്നവർ വെള്ളം കുടിക്കും. അതിന് പറ്റിയ അന്വേഷണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഗുരുവായൂരിൽ ഡി.ജി.പി ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ കോവിഡ് മാനദണ്ഡം പാലിക്കാതെ ഒന്നിച്ചിരുന്നത് പരസ്പരം ബന്ധപ്പെടാതെയും അകലം പാലിച്ചുമാണ്. അല്ലാത്ത സന്ദർഭങ്ങളിലെല്ലാം അവരെല്ലാം മാസ്ക് ധരിക്കുന്നത് നമ്മളെല്ലാം കാണുന്നതാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

