ജലീൽ നല്ല ഇടത് സഹയാത്രികൻ; അണുവിട സംശയമില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കെ.ടി. ജലീലിനെ സി.പി.എം തള്ളിയെന്ന തരത്തിലെ പ്രചാരണം വ്യാഖ്യാനം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം സി.പി.എമ്മിെൻറയും എൽ.ഡി.എഫിെൻറയും നല്ല സഹയാത്രികനാണ്. ഇനിയും അത് തുടരും. അക്കാര്യത്തിൽ അണുവിട സംശയമില്ല. സഹകരണമേഖലയിൽ എന്തെങ്കിലും തെറ്റായ കാര്യങ്ങൾ ഉണ്ടായാൽ പരിശോധിച്ച് നടപടിയെടുക്കാൻ ഇവിടെ സഹകരണ വകുപ്പുണ്ട്.
അതിനായി ഇ.ഡി വരേണ്ട കാര്യമില്ല. ഇക്കാര്യമാണ് താൻ വ്യക്തമാക്കിയത്. അതിനെ തുടർന്ന് വ്യാഖ്യാന തൽപരർക്ക് അവസരം കിട്ടി. അതിെൻറ ഭാഗമായാണ് ജലീലിനെ തള്ളിയെന്ന പ്രചാരണം. ഇ.ഡി വരാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ജലീൽ പറഞ്ഞിട്ടുണ്ട്. ചന്ദ്രികയിലെ പ്രശ്നമാണ് ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. സി.പി.എമ്മിന് പാർട്ടിയുടേതായ നിലപാടുണ്ട്. അതിെൻറ ഭാഗമായി കാര്യങ്ങൾ നടത്തി േപാകുന്നുണ്ട്. അതിെൻറ ഭാഗമായി ജലീലും കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
പി.കെ. കുഞ്ഞാലിക്കുട്ടിയോട് ജലീൽ വ്യക്തിവിരോധം തീർക്കുന്നുവെന്ന രീതിയിൽ ആരും കണ്ടിട്ടില്ല. സി.പി.എം-ലീഗ് ബന്ധം എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും ഇതുസംബന്ധിച്ച വിമർശനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.

