Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുക ലക്ഷ്യം, പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കം'; പ്രതികരിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
'വിമാനത്തിലുണ്ടായ സംഭവങ്ങളെ ന്യായീകരിച്ച് കോൺഗ്രസ് രംഗത്തെത്തിയത് സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്നതാണ്'
Pinarayi
cancel
Listen to this Article

തിരുവനന്തപുരം: തനിക്കെതിരെ വിമാനത്തിനുള്ളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. സർക്കാറിനെ സ്നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്. വിമാനത്തിലുണ്ടായ സംഭവങ്ങളെ ന്യായീകരിച്ച് കോൺഗ്രസ് രംഗത്തെത്തിയത് സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവന

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തിൽ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറിയതിനെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസ്സിന്‍റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണത്.

കുറച്ചു നാളായി യു.ഡി.എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ സമരങ്ങളുടെ തുടർച്ചതന്നെയാണിത്. ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബി.ജെ.പിയുടെ സഹായവും കിട്ടുന്നു. സർക്കാരിനെ സ്നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്. ഇത്തരം അക്രമ-അരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്‍റെ കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pinarayi vijayan statement on flight protest
Next Story