Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കറുപ്പ് കണ്ടാൽ പിണറായിക്ക് പേടിയെങ്കിൽ എം.എം മണിയെ കണ്ടാൽ എന്താകും സ്ഥിതി'; വംശീയാധിക്ഷേപവുമായി പി.കെ ബഷീര്‍

text_fields
bookmark_border
കറുപ്പ് കണ്ടാൽ പിണറായിക്ക് പേടിയെങ്കിൽ എം.എം മണിയെ കണ്ടാൽ എന്താകും സ്ഥിതി; വംശീയാധിക്ഷേപവുമായി പി.കെ ബഷീര്‍
cancel
Listen to this Article

സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.എം മണി എം.എല്‍.എക്കെതിരെ വംശീയാധിക്ഷേപവുമായി മുസ്‍ലിം ലീഗ് നേതാവ് പി.കെ ബഷീര്‍ എം.എൽ.എ. മുസ്‍ലിം ലീഗ് വയനാട് ജില്ല പ്രവർത്തക സംഗമത്തിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു നിറത്തിന്‍റെ പേരിലുള്ള അധിക്ഷേപം.

'കറുപ്പ് കണ്ടാൽ ഇയാൾക്ക്(പിണറായി) പേടി, പർദ കണ്ടാൽ ഇയാൾക്ക് പേടി, ഇനി എനിക്കുള്ള പേടിയെന്തെന്നാൽ, ഇവരുടെ സംസ്ഥാന കമ്മിറ്റിയിൽ എം.എം മണി ചെന്നാൽ എന്തായിരിക്കും സ്ഥിതിയെന്നാണ്... കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ...' എന്നിങ്ങനെയായിരുന്നു ബഷീറിന്‍റെ പ്രസംഗം. ഏറനാട് മണ്ഡലത്തിലെഗ് എം.എല്‍.എയായ പി.കെ ബഷീറിന്‍റെ വംശീയാധിക്ഷേപത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണുയരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PK basheer's racist comment againts MM Mani
Next Story