Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിത് ഷാ പറഞ്ഞത് പൊങ്ങച്ചമായി കണ്ടാൽ മതി -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
അമിത് ഷാ പറഞ്ഞത് പൊങ്ങച്ചമായി കണ്ടാൽ മതി -പി.കെ. കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: സർക്കാറിനെ വലിച്ച് താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞത് പൊങ്ങച്ചമായി കണ്ടാൽ മതിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. അമിത് ഷായുടെ പരാമർശം കാര്യമായി എടുക്കേണ്ടന്ന് കേരളത്തിലെ ബി.ജെ.പിക്കാർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ജയിക്കില്ലന്ന് ഉറപ്പായത് കൊണ്ടാണ് കെ. സുരേന്ദ്രൻ ഹരജി പിൻവലിക്കാത്തത്. കേസി​​​െൻറ കാര്യത്തിൽ നിയമപരമായി തന്നെ മുന്നോട്ട് പോകും. ശബരിമല വിഷയം കേന്ദ്ര-കേരള സർക്കാറുകൾ രാഷ്ട്രീയ നേട്ടത്തിനാണ് ഉപയോഗിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിശ്വാസികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് യു.ഡി.എഫ്​ ആത്മാർത്ഥമായി ആഗ്രഹിക്കുന്നത്. പ്രശ്നപരിഹാരത്തിന് പല മാർഗങ്ങളുള്ള കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല. ഉത്തരവാദപ്പെട്ട സർക്കാറുകൾ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പരിശ്രമിക്കുന്നത് ജനങ്ങൾ മനസിലാക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - pk kunhalikutty about Amit shah's statement -Kerala news
Next Story