പ്ലസ് വൺ പ്രവേശനം; 5,10,666 അപേക്ഷകർ
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം പൂർത്തിയായി. വ്യാഴാഴ്ച വൈകീട്ടുവരെ 5,10,666 അപേക്ഷകളാണ് സമർപ്പിച്ചത്. 4,69,552 അപേക്ഷകളുടെ വെരിഫിക്കേഷൻ സ്കൂളുകൾ പൂർത്തിയാക്കി. കൂടുതൽ അപേക്ഷകർ മലപ്പുറം ജില്ലയിലാണ് -84003.
ജൂൺ അഞ്ചിന് ട്രയൽ അലോട്ട്മെൻറ് നടത്തും. ജൂൺ 12ന് ആദ്യ അലോട്ട്മെൻറ്. ജൂൺ 20ന് മുഖ്യ അലോട്ട്മെൻറ് അവസാനിക്കും. ജൂൺ 21ന് പ്ലസ് വൺ ക്ലാസ് തുടങ്ങും. 51,643 പേരാണ് സി.ബി.എസ്.ഇ സിലബസിൽ പഠിച്ച് പ്രവേശനത്തിന് അപേക്ഷിച്ചത്. ഇത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടുതലാണ്.
ജില്ലകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ എണ്ണം: തിരുവനന്തപുരം -41511, കൊല്ലം -38205, പത്തനംതിട്ട -17533, ആലപ്പുഴ -30461, കോട്ടയം -27342, ഇടുക്കി -15338, എറണാകുളം -43639, തൃശൂർ -4425, പാലക്കാട് -47976, മലപ്പുറം -84003, കോഴിക്കോട് -50280, വയനാട് -12701, കണ്ണൂർ -37748, കാസർകോട് -19704 .
