Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​പ്ലസ് ​വണ്ണിൽ മോഡൽ പരീക്ഷയുടെ ചോദ്യങ്ങൾ; ഹയർ സെക്കൻഡറി ഡയറക്​ടർ അന്വേഷിക്കും

text_fields
bookmark_border
​പ്ലസ് ​വണ്ണിൽ മോഡൽ പരീക്ഷയുടെ ചോദ്യങ്ങൾ; ഹയർ സെക്കൻഡറി ഡയറക്​ടർ അന്വേഷിക്കും
cancel

തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷക്ക് പിന്നാലെ പ്ലസ് വണ്‍ പരീക്ഷയെക്കുറിച്ചും വിവാദം. മോഡല്‍ പരീക്ഷയിലെ ഒേട്ടറെചോദ്യങ്ങള്‍ അതേപടി പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയില്‍ ആവർത്തിച്ചതായാണ് പരാതി. ഇതുസംബന്ധിച്ച് ഹയർ സെക്കൻഡറി ഡയറക്ടർ അന്വേഷണംനടത്തും. 

21ന്‌ നടന്ന പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയില്‍ 43 മാര്‍ക്കി​െൻറ ചോദ്യങ്ങൾ മോഡല്‍ പരീക്ഷ ചോദ്യപേപ്പറിലേത് ആവര്‍ത്തിച്ചതായാണ് ആക്ഷേപം. എന്നാൽ 11 മാർക്കിനുള്ള അഞ്ച് ചോദ്യങ്ങൾ അതേമാതൃകയിൽ ആവർത്തിച്ചതായി കണ്ടെത്തിയെന്ന് ഹയർ സെക്കൻഡറി പരീക്ഷ സെക്രട്ടറി ഇമ്പിച്ചിക്കോയ അറിയിച്ചു. എട്ട് മാർക്കിനുള്ള ചോദ്യങ്ങൾക്ക് സാമ്യവുമുണ്ട്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ മോഡൽ പരീക്ഷയിലെ ചോദ്യങ്ങളാണ് ആവർത്തിച്ചത്.

ചോദ്യങ്ങൾ തയാറാക്കുന്നത്  ഹയർ സെക്കൻഡറി അധ്യാപകരുടെ പാനൽ ആണ്. പ്ലസ് ടു ചോദ്യങ്ങൾ തയാറാക്കുന്നത് കോളജ് അധ്യാപകരുമാണ്. 
 മോഡല്‍ പരീക്ഷയിലെ ഇത്രയേറെ ചോദ്യങ്ങള്‍ പൊതുപരീക്ഷയില്‍ ആവര്‍ത്തിക്കാറില്ലെന്നാണ് അധ്യാപകർ പറയുന്നത്. മോഡൽ പരീക്ഷാചോദ്യങ്ങൾ അധ്യാപകസംഘടനകളാണ് തയാറാക്കുന്നത്. ഇടത് അധ്യാപകസംഘടനയായ കെ.എസ്.ടി.എ തയാറാക്കിയ ചോദ്യപേപ്പറിലുള്ളവ ആവർത്തിച്ചതെന്നാണ് ആരോപണം. സ്വകാര്യസ്ഥാപനം നടത്തിയ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു എന്നതായിരുന്നു എസ്.എസ്.എൽ.സി കണക്ക് പരീക്ഷയിലെ വിവാദം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - plus one exam
Next Story