Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ്​ സ്​കൂളുകളിലും മികച്ച ജയം

text_fields
bookmark_border
ഗൾഫ്​ സ്​കൂളുകളിലും മികച്ച ജയം
cancel

തിരുവനന്തപുരം: പ്ലസ്​ ടു പരീക്ഷയിൽ ഗൾഫിലെ സ്​കൂളുകൾക്ക്​ മികച്ച നേട്ടം. 94.82 ശതമാനമാണ്​ വിജയം. 22 പേർക്ക്​ മുഴുവൻ വിഷയത്തിലും എ പ്ലസുണ്ട്​. ഗൾഫിലെ എട്ട്​ സ്​കൂളുകളിലായി 598 പേരാണ്​ പരീക്ഷയെഴുതിയത്​. ഇതിൽ 567 പേരും ഉപരിപഠനത്തിന്​ യോഗ്യത നേടി. കഴിഞ്ഞവർഷം 96.56 ശതമാനമാണ്​ ഗൾഫ്​ സ്​കൂളുകളിലെ വിജയം. 23 പേർ മുഴുവൻ വിഷയത്തിനും എ പ്ലസ്​ നേടിയിരുന്നു. ലക്ഷദ്വീപിലെ ഒമ്പതു സ്​കൂളുകളിലായി പരീക്ഷയെഴുതിയ 1316ൽ 924പേർ യോഗ്യത നേടി. 70.21ശതമാനമാണ്​ ജയം. 10പേർക്ക്​ മുഴുവൻ വിഷയത്തിനും എ പ്ലസുണ്ട്​. മാഹിയിൽ ആറ്​ സ്​കൂളുകളിലായി പരീക്ഷയെഴുതിയ 697ൽ 582പേർ യോഗ്യത നേടി. 83.5 ശതമാനമാണ്​ ജയം. 31 പേർക്ക്​ മുഴുവൻ വിഷയത്തിലും എ പ്ലസുണ്ട്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - plus two results
Next Story