പി.എം.എ. സലാം അബ്ദുന്നാസിർ മഅ്ദനിയെ സന്ദർശിച്ചു
text_fieldsമുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അബ്ദുന്നാസിർ മഅ്ദനിയെ അദ്ദേഹത്തിെൻറ വസതിയിൽ സന്ദർശിച്ചപ്പോൾ
ബംഗളൂരു: മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ ബംഗളൂരുവിലെ അദ്ദേഹത്തിെൻറ വസതിയിലെത്തി സന്ദർശിച്ചു. മഅ്ദനിയുടെ രോഗ വിവരങ്ങളും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു. ഹൈദരലി ശിഹാബ് തങ്ങളുടെ രോഗശമനത്തിനായി പ്രാർഥിക്കുന്നതായി മഅ്ദനി അറിയിച്ചു.
ഓൾ ഇന്ത്യ കെ.എം.സി.സി ജനറൽ സെക്രട്ടറി എം.കെ. നൗഷാദ്, മുസ്ലിം യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടിവ് അംഗം ഷിബു മീരാൻ, ഡോ. അമീർ എന്നിവരോടൊപ്പമായിരുന്നു സന്ദർശനം.

