Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പി പ്രവർത്തകന് വെേട്ടറ്റ സംഭവം; മൂന്ന് എസ്.ഡി.പി.െഎക്കാർ പിടിയിൽ
text_fieldsbookmark_border
കണ്ണൂര്‍: ബി.ജെ.പി പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിറാസ്(28), ജന്ഫർ(23), മഹ്റൂഫ്(20) എന്നിവരാണ് കണ്ണൂർ ടൗൺ പൊലീസിെൻറ പിടിയിലായത്. കഴിഞ്ഞ മാസം 21നാണ് കണ്ണൂര്‍ മണ്ഡലം വൈസ്പ്രസിഡൻറും തളാപ്പ് ഭജനമുക്ക് സ്വദേശികളുമായ ശിവദാസ്, മിഥുൻ എന്നിവർക്ക് നേരെ ആക്രമണം ഉണ്ടായത്.
സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് അന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. പിന്നീട് സൈബർസെല്ലിെൻറ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസിലെ യഥാർഥ പ്രതികളെ പിടികൂടിയത്.
കണ്ണൂര്‍ കോളജ് ഓഫ് കൊമേഴ്സിൽ കാംപസ് ഫ്രണ്ട് -എ.ബിവി.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷമാണ് ബി.ജെ.പി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിലേക്ക് നയിച്ചത്.
Next Story
