Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കിയിൽ എം.ഡി.എം.എയും കഞ്ചാവുമായി പൊലീസുകാരൻ പിടിയിൽ

text_fields
bookmark_border
ഇടുക്കിയിൽ എം.ഡി.എം.എയും കഞ്ചാവുമായി പൊലീസുകാരൻ പിടിയിൽ
cancel

തൊടുപുഴ: ഇടുക്കിയിൽ വീര്യമേറിയ ലഹരിമരുന്നായ എം.ഡി.എം.എയുമായി പൊലീസുകാരൻ പിടിയിലായി. ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ എം.ജെ. ഷാനവാസിനെയാണ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയെയും കസ്റ്റഡിയിലെടുത്തു.



(പിടിയിലായ എം.ജെ. ഷാനവാസും സുഹൃത്ത് ഷംനാസ് ഷാജിയും)

രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് പൊലീസുകാരൻ പിടിയിലായത്. ഷാനവാസിന്‍റെ കാറിൽ നിന്ന് മൂന്നര ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രക്ഷപ്പെടാൻ ശ്രമിച്ച സുഹൃത്ത് ഷംനാസിനെ എക്സൈസ് സംഘം പിന്തുടർന്നാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും ബൈക്കും കസ്റ്റഡിയിലെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Policeman arrested with MDMA and ganja in Idukki
Next Story