Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആലുവയിൽ വോട്ടിങ് യന്ത്രം കേടായതിനാൽ വോട്ടെടുപ്പ് വൈകി
text_fieldsbookmark_border
ആലുവ: എറണാകുളം കീഴ്മാട് പഞ്ചായത്ത് ഒന്നാം വാർഡിൽ വോട്ടിങ് യന്ത്രം കേടായതിനാൽ വോട്ടെടുപ്പ് വൈകി. എടയപ്പുറം കെ.എം.സി സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് പലതവണ തകരാറുണ്ടായത്.
രാവിലെ ഏഴു മണിക്ക് വോട്ടിങ് ആരംഭിക്കാൻ നടപടികൾ ആരംഭിച്ചെങ്കിലും യന്ത്രം കേടായതിനാൽ എട്ട് മണിയോടെയാണ് പോളിങ് ആരംഭിച്ചത്. പിന്നീടും പല തവണ ഇടക്കിടെ കേടായി. ഇതേ തുടർന്ന് യു.ഡി.എഫ് ബൂത്ത് ഏജൻറ് പരാതി നൽകി. പിന്നീട് ടെക്നീഷ്യൻ വന്ന് പ്രശ്നം പരിഹരിച്ചു.
Next Story

