പോക്സോ കേസിൽ പോളി വിദ്യാർഥി അറസ്റ്റിൽ
text_fieldsആദിത്യൻ
മതിലകം: പോക്സോ കേസിൽ പോളിടെക്നിക്ക് ഡിപ്ലോമ വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം കളരിപറമ്പ് പതിനൊന്നാം വാർഡിൽ മണ്ടത്ര അച്ചു എന്ന ആദിത്യനെയാണ് (20) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് നടപടി. സ്നാപ്പ് ചാറ്റിലൂടെ ബന്ധങ്ങളുണ്ടാക്കുന്ന ഇയാൾ നാടൻ പാട്ടുകാരനുമാണ്.
മല്യങ്കര പോളിടെക്നിക് വിദ്യാർഥിയായ ഇയാളെ അവിടെ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തേ പട്ടികജാതി ബാലനെ ആക്രമിച്ച കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മതിലകം സി.ഐ. നൗഫലിന്റെ നേതൃത്വത്തിൽ എസ്.ഐ രമ്യ കാർത്തികേയൻ, എ.എസ്.ഐമാരായ പ്രജീഷ്, അസ്മാബി, സ്പെഷൽ ബ്രാഞ്ച് എസ്.ഐ. മുഹമ്മദ് അഷറഫ്, സി.പി.ഒ. ഷനിൽ എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

