പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ് ഞായറാഴ്ച
text_fieldsപൂക്കോട്ടൂര്‍: പ്രമുഖ പണ്ഡിതന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നയിക്കുന്ന പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ് മേയ് 15ന് പൂക്കോട്ടൂര്‍ ഖിലാഫത്ത് സ്മാരക യതീംഖാന പരിസരത്ത് നടക്കും. കോവിഡ് സാഹചര്യവും നിയന്ത്രണങ്ങളും പരിഗണിച്ച് ഇത്തവണ ഒരുദിവസം മാത്രമായിരിക്കും ക്യാമ്പെന്ന് സംഘാടകര്‍ അറിയിച്ചു.
രാവിലെ ഒമ്പതുമുതല്‍ ആരംഭിക്കുന്ന പഠനക്ലാസ് രാത്രി ഒമ്പതുവരെ തുടരും. ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ കാമ്പസില്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് ഹജ്ജ് തീര്‍ഥാടകര്‍ക്ക് കോവിഡ് മാനദണ്ഡം പാലിച്ച് ക്യാമ്പില്‍ പങ്കെടുക്കാന്‍ വിശാലമായ പന്തലാണ് ഒരുക്കുന്നത്. ഇതിന്റെ കാല്‍നാട്ടല്‍ ജനറല്‍ കണ്‍വീനര്‍ കൂടിയായ ടി.വി. ഇബ്രാഹീം എം.എല്‍.എ നിർവഹിച്ചു.ദൂരെ ദിക്കുകളില്‍നിന്ന് തലേദിവസം എത്തുന്നവര്‍ക്കും ക്യാമ്പ് കഴിഞ്ഞ് രാത്രി തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കും താമസസൗകര്യമുണ്ടാകും. വിശദ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9946106061, 8129247193 ഫോൺ നമ്പറുകളില്‍ ബന്ധപ്പെടണം.

