Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോത്തൻകോട് കൊലപാതകം: എട്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

text_fields
bookmark_border
അറസ്റ്റിലായവരിൽ ഖോ ഖോ ദേശീയ താരവും
പോത്തൻകോട് കൊലപാതകം: എട്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
cancel

പോത്തൻകോട്: പട്ടാപ്പകൽ ഗുണ്ടാ സംഘം യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ എട്ടു പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 11 അംഗ ഗുണ്ടാ സംഘത്തിലെ ഓട്ടോ ഡ്രൈവർ കണിയാപുരം പള്ളിപ്പുറം മണക്കാട്ടുവിളാകം തെക്കെവിള പണയിൽ വീട്ടിൽ രഞ്ജിത്ത് (28), ചിറയിൻകീഴ് ശാസ്തവട്ടം കോളനി സീനാ ഭവനിൽ ബ്ലോക്ക് നമ്പർ 35ൽ നന്ദീശൻ (നന്ദീഷ് -22 ), വെയിലൂർ ശാസ്തവട്ടം സുധീഷ്ഭവനിൽ നിതീഷ് (മാെട്ട -24 ), കോരാണി ആലപ്പുറം കുന്ന് വടക്കുംകര വീട്ടിൽ ഷിബിൻ (24), തോന്നയ്ക്കൽ കുഴിത്തോപ്പ് വീട്ടിൽ ജിഷ്ണു (കട്ട ഉണ്ണി -22), കോരാണി വൈ.എം.എ ജങ്ഷൻ വിഷ്ണുഭവനിൽ സൂരജ് (വിഷ്ണു -23), ചെമ്പൂര് കുളക്കോട് പുത്തൻ വീട്ടിൽ സച്ചിൻ (24), കുടവൂർ കട്ടിയാട് കല്ലുവെട്ടാൻ കുഴി വീട്ടിൽ അരുൺ (ഡമ്മി - 23), പിരപ്പൻകോട് തെെക്കാട് മുളക്കുന്ന് ലക്ഷം വീട്ടിൽ ശ്രീനാഥ് (നന്ദു 21) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

സൂരജ് ഖോ ഖോ ദേശീയ താരമാണ്. കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ വെഞ്ഞാറമൂട് മൂളയാറിന്‍റെ പരിസരത്ത് നിന്നു പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കൊല്ലപ്പെട്ട സുധീഷിന്‍റെ സുഹൃത്ത് ഷിബിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരുകയാണ്. ഷിബിനാണ് സുധീഷ് ഒളിവിൽ കഴിയുന്ന സ്ഥലത്തെ പറ്റിയുള്ള സൂചന അക്രമിസംഘങ്ങൾക്ക് കൈമാറിയത് എന്നാണ് പൊലീസിന്‍റെ നിഗമനം. ഷിബിനെ കൂടാതെ മറ്റാരെങ്കിലും ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

എന്നാൽ, കേസിലെ പ്രധാന പ്രതികളായ ഉണ്ണി, ഒട്ടകം രാജേഷ്, മിഠായി ശ്യാം എന്നിവരെ ഇതുവരെയും പിടികൂടാനായിട്ടില്ല. കൊലപാതകം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും പ്രധാന പ്രതികളെ പിടികൂടാനാകാത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പ്രധാന പ്രതികളെ എത്രയും വേഗം പിടികൂടുമെന്ന് ഡി.ഐ ജി. സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് 2.30നായിരുന്നു വധശ്രമ കേസിൽ പ്രതിയായ സുധീഷ് ഒളിവിൽ താമസിച്ചിരുന്ന പോത്തൻകോട് കല്ലൂർ പാണൻവിള കോളനിയിൽ വീട്ടിലെത്തി അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഇടതു കാൽ വെട്ടിയെടുത്ത് ആഹ്ലാദ പ്രകടനം നടത്തി റോഡിൽ വലിച്ചെറിയുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pothencode murder: Eight people arrested
Next Story