Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുനരധിവാസം ഉറപ്പാക്കാതെ ദേശീയപാതക്കായി സ്ഥലമെടുപ്പ് നടത്തരുതെന്ന് ടി.എൻ. പ്രതാപൻ
text_fieldsbookmark_border
ന്യൂഡൽഹി: ദേശീയപാത 66 രാമനാട്ടുകര മുതൽ ഇടപ്പള്ളി വരെ ആറുവരിപ്പാതയാക്കാനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും സ്ഥലമേറ്റെടുക്കുമ്പോൾ ഇരകൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും ടി.എൻ. പ്രതാപൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു.
2013ലെ നിയമമനുസരിച്ച് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താതെ സ്ഥലമേറ്റെടുക്കാൻ അനുവദിക്കില്ല. കേരളത്തിലെ കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം എന്നീ നാല് ജില്ലകളിലായി പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണെന്ന് എം.പി ചൂണ്ടിക്കാട്ടി.
Next Story

