സംസ്ഥാനത്ത് മദ്യ വിലയില്‍ മാറ്റം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ മദ്യ വിലയില്‍ മാറ്റം.പത്തു രൂപ മുതല്‍ 50 രൂപ വരെയാണ് വില വർധിക്കുന്നത്. സ്പിരിറ്റിന് വില കൂടിയെന്ന് ചൂണ്ടിക്കാട്ടി വില വര്‍ധിപ്പിക്കണമെന്ന മദ്യക്കമ്പനികളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു. അടിസ്ഥാന വില ഏഴ് ശതമാനം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബെവ്‌കോയും ആവശ്യപ്പെട്ടു. 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് വിലവർധന.
120ഓളം കമ്പനികളാണ് സംസ്ഥാനത്ത് മദ്യം വിതരണം ചെയ്യുന്നത്. ബിയറിനും വില കൂടുമെന്നാണ് അറിയിപ്പ്.
അതിനിടെ, 16 പുതിയ കമ്പനികള്‍ കൂടി മദ്യവിതരണത്തിന് കരാറുണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ മദ്യ കമ്പനികള്‍ക്കുണ്ടായിരുന്ന വിറ്റുവരവ് നികുതി സര്‍ക്കാര്‍ ഒഴിവാക്കിയപ്പോള്‍ നഷ്ടം നികത്തിയതും വില കൂട്ടിയാണ്. ഇപ്പോള്‍ സ്പിരിറ്റ് വില കൂടിയതിന്റെ പേരിലും കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ വില കൂട്ടുന്നത്.

