നിന്ന് യാത്ര അനുവദിക്കണമെന്ന് സ്വകാര്യ ബസുടമകൾ
text_fieldsകാക്കനാട്: സ്വകാര്യ ബസുകളിൽ കൂടുതൽ പേർക്ക് നിന്ന് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബസുടമകൾ. തറയിൽ നിശ്ചിത അകലത്തിൽ അടയാളമിട്ട് നിലവിൽ നിർദേശിച്ചതിനെക്കാൾ കൂടുതൽ യാത്രക്കാരെ അനുവദിക്കണമെന്നാണ് എറണാകുളം ജില്ല ബസ് ഓപറേറ്റഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
സീറ്റെണ്ണത്തിെൻറ പകുതി പേരെ മാത്രമേ കയറ്റാവൂവെന്നാണ് സർക്കാർ നിർദേശം. ഇതുമൂലം കടുത്ത സാമ്പത്തിക നഷ്ടമാണ്. ബസിെൻറ വലുപ്പം അനുസരിച്ച് അഞ്ച് മുതൽ പത്ത് വരെ യാത്രക്കാരെ കൂടുതൽ കയറ്റണമെന്നാണ് ഉടമകളുടെ വാദം. ഇതോടൊപ്പം ഡീസലിന് സബ്സിഡി അനുവദിക്കുക, നികുതിയിളവ് നൽകുക തുടങ്ങിയ ആവശ്യങ്ങളും നെൽസൺ മാത്യുവും കെ.ബി. സുനീറും ഉന്നയിച്ചു.
