Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വകാര്യ ബസുകൾ സർവിസ് നിർത്തുന്നുവെന്നത് വ്യാജപ്രചാരണം

text_fields
bookmark_border
bus.jpg
cancel

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച മുതല്‍ സര്‍വിസ് നിര്‍ത്തുന്നതായി വ്യാജപ്രചാരണം. എന്നാൽ, ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് ബസുടമകളുടെ സംഘടനകൾ വ്യക്തമാക്കി. 
സംസ്ഥാന വ്യാപകമായി സർവിസ് നിര്‍ത്താൻ കൊച്ചിയില്‍ ചേർന്ന ബസ് ഉടമകളുടെ യോഗത്തില്‍ തീരുമാനിച്ചെന്നാണ് പ്രചാരണം. നഷ്​ടത്തില്‍ ബസ് ഓടിക്കാന്‍ കഴിയില്ലെന്ന് ഉടമകളില്‍ ഭൂരിഭാഗം പേരും യോഗത്തില്‍ അറിയിച്ചു.

നഷ്​ടമായതിനാല്‍ ബസ് ഓടുന്നില്ലെന്നും ചിലര്‍ അറിയിച്ചു. നിലവിലെ സ്ഥിതി സര്‍ക്കാറിനെ അറിയിക്കും. സര്‍ക്കാർ തീരുമാനം അറിഞ്ഞായിരിക്കും തുടർനടപടികൾ. നിരക്ക് വര്‍ധനയാണ് പ്രധാനമായും ആവശ്യപ്പെടുന്നത്. ലാഭകരമായി സർവിസ് നടത്തുന്നവര്‍ക്ക് നടത്താമെന്നും ആരെയും നിര്‍ബന്ധിച്ച് സര്‍വിസ് നടത്തിപ്പിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും സംയുക്ത സമരസമിതി കണ്‍വീനര്‍ ഗോപിനാഥ് പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Private Bus service in kerala-Kerala news
Next Story