Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചിയിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

text_fields
bookmark_border
kochi-bus
cancel

കാക്കനാട്: സ്വകാര്യബസുടമകൾ സെപ്റ്റംബർ 20 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസുടമകളും തൊഴിലാളി പ്രതിനിധികളുമായി കലക്ടർ എസ്. സുഹാസ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. വൈറ്റിലയില്‍ ബസുകളുടെ ഗതാഗതക്രമീകരണം, സ്വകാര്യ ബസുകളുടെ സമയത്ത് കെ.എസ്.ആര്‍.ടി.സി ബസുകളുടെ സർവിസ് എന്നിവയില്‍ പ്രതിഷേധിച്ചാണ് ബസുടമകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നത്.

പണിമുടക്കിൽനിന്ന്​ പിന്തിരിയാൻ ജില്ല കലക്ടർ ഉടമകളോടും തൊഴിലാളികളോടും ആവശ്യപ്പെട്ടു. വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള വിവിധ മാർഗങ്ങൾ പൊലീസ് ഡെപ്യൂട്ടി കമീഷണർ ജി. പൂങ്കുഴലി, എ.സി.പി ഫ്രാൻസിസ് ഷെൽബി, ആർ.ടി.ഒ കെ. മനോജ് കുമാർ തുടങ്ങിയവരുമായി അദ്ദേഹം ചർച്ച ചെയ്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Private Bus Strike Cancelled in Kochi -Kerala News
Next Story