Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രഫഷണൽ നാടകകൃത്ത് ആലത്തൂർ മധുവിനെ വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
മധു രചിച്ച അർച്ചനപ്പൂക്കൾ എന്ന നാടകത്തിന് മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു
Alathur Madhu
cancel

കൊച്ചി: പ്രമുഖ പ്രൊഫഷണൽ നാടകകൃത്ത് ആലത്തൂർ മധുവിനെ വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാന അവാർഡ് ജേതാവാണ് ഇദ്ദേഹം. ഇദ്ദേഹത്തെ രാവിലെ വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിനിടയിലാണ് വീടിനു സമീപത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. അസുഖബാധിതനായി ചികിൽസയിലായതോടെ ഏതാനും വർഷങ്ങളായി കലാരംഗത്ത് നിന്നു വിട്ടു നിൽക്കുകയായിരുന്നു.

കൊല്ലം ചൈതന്യക്കായി മധു രചിച്ച അർച്ചനപ്പൂക്കൾ എന്ന നാടകത്തിന് മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. കൊല്ലം ചൈതന്യ, ത്രിപ്പൂണിത്തുറ സൂര്യ, ചേർത്തല ഷൈലജ തിയറ്റേഴ്സ് തുടങ്ങിയ പ്രമുഖ നാടകട്രൂപ്പുകൾക്കായി ആലത്തൂർ മധു രചിച്ച 20 ഓളം നാടകങ്ങളിൽ ഭൂരിഭാഗവും വൻ വിജയം നേടിയിരുന്നു. തൃപ്പൂണിത്തുറ സൂര്യക്കായി അയോധ്യാകാണ്ഡം എന്ന നാടകം രചിച്ചാണ് കലാരംഗത്തേക്ക് വന്നത്.

എരുമേലി അംബുജം എന്ന പേരിൽ അറിയപ്പെടുന്ന നാടകനടി ഷീബയാണ് ഭാര്യ. മക്കൾ: അർച്ചന, ഗോപിക. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Professional playwright Alathur Madhu was found dead near his house
Next Story