Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറക്കുമതി സ്ഥാനാർഥികളെ ചാലക്കുടിക്ക് വേണ്ട; മാത്യു കുഴൽനാടനെതിരെ പ്രതിഷേധം

text_fields
bookmark_border
youth congress-mathew kuzhalnadan
cancel

ചാലക്കുടി: ചാലക്കുടി മണ്ഡലത്തിൽ മാത്യു കുഴൽനാടനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ചാലക്കുടിയിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്ന് ആവശ്യപ്പെട്ടാണ് പ്രകടനം. മണ്ഡലത്തിൽ നിന്നുള്ളയാളെ സ്ഥാനാർഥിയാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.

ചാലക്കുടി സീറ്റിലേക്ക് മാത്യു കുഴൽനാടനെ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി പരിഗണിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധ പ്രകടനം നടന്നത്. കോതമംഗലത്ത് മാത്യു കുഴൽനാട​ന്‍റെ പേരാണ് ചർച്ചകളിൽ മുന്നിട്ടു നിന്നത്.

കോൺഗ്രസ് ഔദ്യോഗിക ഗ്രൂപ്പുകൾക്ക് സീറ്റ് താൽപര്യമില്ലെങ്കിലും പ്രവർത്തകർ പാർട്ടി സ്ഥാനാർഥി കോതമംഗലത്ത് വേണമെന്നാണ്​ ആഗ്രഹം പ്രകടിപ്പിക്കുന്നത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Protest against Mathew Kuzhalnadan in Chalakkudi seat
Next Story