പി.എസ്.സി വകുപ്പുതല പരീക്ഷ: വിജ്ഞാപനം പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: ജനുവരിയിലെ വകുപ്പുതല പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജനുവരി 2022 മുതലുള്ള അപേക്ഷകരിൽ ആദ്യമായി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യുന്നവർ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ആറുമാസത്തിനകം എടുത്ത ഫോട്ടോ (പേരും ഫോട്ടോ എടുത്ത തീയതിയും ചേർത്തത്) അപ്ലോഡ് ചെയ്യണം.
രജിസ്റ്റർ ചെയ്തവർ 10 വർഷ കാലാവധി കഴിഞ്ഞ ഫോട്ടോകൾക്ക് പകരം പുതിയത് അപ്ലോഡ് ചെയ്യണം. വിജ്ഞാപനത്തിലെ നിർദേശങ്ങൾക്ക് യോജിക്കാത്ത ഫോട്ടോയുള്ള അപേക്ഷ നിരുപാധികം നിരസിക്കും.
വിജ്ഞാപനം പി.എസ്.സി വെബ്സൈറ്റിൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി എട്ടിന് രാത്രി 12 വരെ. പരീക്ഷകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ല പരീക്ഷാ കേന്ദ്രങ്ങളിൽ ഓൺലൈനായി നടത്തും. സമയപട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.

