പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം നാളെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്യൂണൈസേഷന് ജനുവരി 19ന് നടക്കും. സംസ ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. ഞായറാഴ്ച ബൂത്ത്തല ഇമ്യൂണൈസേഷനും തിങ്കളും ചൊവ്വയും വിട്ടുപോയ കുട്ടികള്‍ക്ക് വീടുവീടാന്തരം കയറി തുള്ളിമരുന്ന് വിതരണവും നടക്കും.
അഞ്ചു വയസ്സില്‍ താഴെയുള്ള 24,50,477 കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് 24,247 വാക്സിനേഷന് ബൂത്തുകളും ട്രാന്‍സിറ്റ് -മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭവന സന്ദര്‍ശനത്തിന് 24,247 ടീമുകളെയും നിയോഗിക്കും. റെയില്‍വേ സ്റ്റേഷനുകളുള്‍പ്പെടെ ട്രാന്‍സിറ്റ് ബൂത്തുകള്‍ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കും.
