പുന്ന നൗഷാദ് വധം: പൊലീസ്-എസ്.ഡി.പി.ഐ ഒത്തുകളിയെന്ന് ബന്ധുക്കൾ
text_fieldsചാവക്കാട്: കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദ് വധക്കേസിൽ പൊലീസും എസ്.ഡി.പി.ഐയും ഒത്തുകളിക്കുകയാണെന്നും അന്വേഷണ ം എൻ.ഐ.എക്ക് കൈമാറണമെന്നും ബന്ധുക്കൾ. എസ്.ഡി.പി.ഐയുമായുള്ള ഒത്താശയുടെ ഭാഗമായി ഇതുവരെ രണ്ട് പ്രതികളെ മാത്രമാണ് പൊലീസ് പിടികൂടിയത്. നൗഷാദിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയ ആളുകളെ ചൂണ്ടിക്കാണിച്ചിട്ടും അന്വേഷണ സംഘത്തിന് പിടികൂടാനായില്ല. ഇപ്പോഴുള്ള അന്വേഷണ സംഘത്തിൽ കുടുംബത്തിന് വിശ്വാസമില്ല.
ഈ അന്വേഷണ സംഘത്തെ മാറ്റി സർക്കാർ ഇടപെട്ട് അന്വേഷണം എൻ.ഐ.എക്ക് കൈമാറണം. എൻ.ഐ.എ അന്വേഷണത്തിൽ മാത്രമേ വിശ്വാസമുള്ളൂ. നൗഷാദിെൻറ പോസ്റ്റുമോർട്ടം റിപ്പോർട്ട് നൽകാൻ പോലും പൊലീസ് തയാറാകുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർക്ക് എസ്.ഡി.പി.ഐ നേതാക്കളുമായി സാമ്പത്തിക ഇടപാടുണ്ടെന്നും പരാതിയുമായി മുഖ്യമന്ത്രിയെ കാണുമെന്നും നൗഷാദിെൻറ സഹോദരങ്ങളായ കമറുദ്ദീൻ, അസീസ്, യൂസഫ് എന്നിവർ അറിയിച്ചു.
