Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി അൻവർ

text_fields
bookmark_border
ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയതായിരുന്നു കൂടിക്കാഴ്ച
ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി അൻവർ
cancel

മലപ്പുറം: നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യും മുൻ എം.എൽ.എയുമായ പി.വി. അൻവർ സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടിയിൽ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.

നിലമ്പൂരിൽ വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. ഇതിനിടയിലാണ് അൻവർ ഇന്ന് രാവിലെതന്നെ ജിഫ്രി തങ്ങളെ കാണാൻ പോയത്. ദിവസങ്ങൾക്ക് മുമ്പ് പി.വി. അൻവർ, എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചിരുന്നു. കോഴിക്കോട് കാരന്തൂർ മർക്കസിലെത്തിയായിരുന്നു കൂടിക്കാഴ്ച.


പ്ര​ചാ​ര​ണ​ത്തി​ന്റെ ആ​ദ്യ​നാ​ളു​ക​ളി​ൽ വ​ലി​യ സാ​ന്നി​ധ്യ​മാ​കാ​തി​രു​ന്ന പി.​വി. അ​ൻ​വ​ർ അ​വ​സാ​ന ലാ​പ്പി​ൽ മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ​റും തൃ​ണ​മൂ​ൽ എം.​പി​യു​മാ​യ യൂ​സ​ഫ് പ​ത്താ​നെ ഇ​റ​ക്കി റോ​ഡ് ഷോ ​ന​ട​ത്തി​യിരുന്നു.

അതേസമയം, ഇന്ന് വൈ​കീ​ട്ട് ആ​റി​ന് ശ​ബ്ദ​പ്ര​ചാ​ര​ണ​ത്തി​ന് സ​മാ​പ​നമാകും. വൈകീട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. പ്രധാനമായും നിലമ്പൂർ ന​ഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ തീരുമാനിച്ചിരിക്കുന്നത്. കൊട്ടിക്ക​ലാ​ശ​ത്തി​ൽ സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ വി​വി​ധ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പൊ​ലീ​സ് വെ​വ്വേ​റെ സ്ഥ​ലം നി​ശ്ച​യി​ച്ചു​ന​ൽ​കിയിട്ടുണ്ട്. എന്നാൽ, കൊട്ടിക്കലാശത്തിന് ഇല്ലെന്നാണ് അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്.
നാളെ നി​ശ്ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​നു ശേ​ഷം വ്യാ​ഴാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PV Anvar meets Jifri Thangal
Next Story