കേരളമാകെ തോറ്റതുകൊണ്ട് രാജിവെക്കേണ്ടതില്ല -അൻവർ
text_fieldsമലപ്പുറം: കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളിലും എൽ.ഡി.എഫിന് പരാജയം സംഭവിച്ചതിനാൽ താൻ മാത്രം എം.എൽ.എ സ്ഥാനം രാജിവ െക്കേണ്ടതില്ലെന്ന് പി.വി അൻവർ എം.എൽ.എ. പൊന്നാനിയിൽ തോറ്റാൽ രാജിവെക്കുമെന്ന വാക്ക് അൻവർ പാലിക്കണമെന്ന ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ പ്രസ്താവയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൂട്ടതോൽവി ഉണ്ടായതിനാൽ രാജിവെക്കേണ്ട ധാർമ്മിക ഉത്തരവാദിത്തം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
അമേത്തിയിൽ രാഹുൽ ഗാന്ധിക്കുണ്ടായ പരാജയവുമായി താരതമ്യം ചെയ്യുമ്പോൾ പൊന്നാനിയിലെ തോൽവി നിസാരമാണെന്നും വോട്ടിനായി നട്ടെല്ല് പണയം വെച്ച് താൻ വർഗീയ ശക്തികളുടെ പിന്നാലെ പോയിട്ടില്ലെന്നും അൻവർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
കെ.ടി ജലീലിനൊപ്പം നടത്തിയ റോഡ് ഷോക്കിടെയാണ് മണ്ഡലത്തിൽ പരാജയപ്പെട്ടാൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്ന് അന്‍വര്‍ പറഞ്ഞത്. എന്നാൽ പിന്നീട് അദ്ദേഹമിത് മാറ്റിപറഞ്ഞിരുന്നു.
