Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂൾ ബാഗിനുള്ളിൽ മലമ്പാമ്പ്; കൈയിൽ തട്ടിയത് പുസ്തകമെടുക്കുന്നതിനിടെ
text_fieldsbookmark_border
ബാഗിനുള്ളിൽ കണ്ട മലമ്പാമ്പ്
ചേലക്കര (തൃശൂർ): സ്കൂളിലെത്തി ആദ്യ പീരിയഡിൽ ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ വിദ്യാർഥിനിയുടെ കൈയിൽ തട്ടിയത് മലമ്പാമ്പ്. ചേലക്കര ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുടെ ബാഗിനുള്ളിലാണ് മലമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടത്.
പുസ്തകമെടുക്കാൻ തുടങ്ങുന്നതിനിടെ കൈയിൽ എന്തോ തടഞ്ഞതിനെ തുടർന്ന് കൈവലിച്ച് നോക്കിയപ്പോഴാണ് ഉള്ളിൽ പാമ്പിനെ കണ്ടത്. അടുത്തിരുന്ന സഹപാഠി ഉടൻ ബാഗിന്റെ സിബടച്ചു. സ്കൂളിന് സമീപത്ത് ജോലി ചെയ്തിരുന്നവർ ഓടിയെത്തി ബാഗ് പുറത്തെത്തിച്ച് പാമ്പിനെ പുറത്താക്കി.
വിദ്യാർഥിനിയുടെ വീട്ടിൽ നിന്നാകാം പാമ്പ് കയറിക്കൂടിയതെന്നും മഴക്കാലമായതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മരിയ പറഞ്ഞു.
Next Story

