ട്രെയിന് എൻജിന് തനിയെ ഓടിയ സംഭവം: അന്വേഷണം തുടരുന്നു
text_fieldsകണ്ണൂർ: ലോകോ പൈലറ്റില്ലാതെ ട്രെയിൻ എൻജിൻ ട്രാക്കിലൂടെ ഓടിയ സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം തുടരുന്നു. സംഭവത്തിൽ രണ്ടു ദിവസത്തിനകം അന്വേഷണസംഘം പാലക്കാട് ഡിവിഷനൽ അധികൃതർക്ക് റിപ്പോർട്ട് നൽകും. അതിനുശേഷമായിരിക്കും തുടർ നടപടികളുണ്ടാകുകെയന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ലോകോ പൈലറ്റിനെയും അസി.ലോകോ പൈലറ്റിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് എൻജിൻ തലശ്ശേരി ഭാഗത്തേക്കുള്ള മൂന്നാമത്തെ ട്രാക്കിലൂടെ ഡ്രൈവറില്ലാതെ ഒാടിയത്.
ബംഗളൂരുവിൽനിന്നെത്തിയ ട്രെയിൻ ഷണ്ടിങ്ങിനുശേഷം നിർത്തിയിട്ടതായിരുന്നു. എന്നാൽ, എൻജിൻ വേഗം മാറ്റുമെന്ന ധാരണയിൽ ലോകോ പൈലറ്റ് കൃത്യമായി ലോക്ക് ചെയ്യാത്തതാണ് തനിയെ ഒാടാനിടയാക്കിയതെന്നാണ് കരുതുന്നത്.
