Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൂടിന് ആശ്വാസം: ഇന്നു മുതൽ മൂന്നു ദിവസം വരെ മഴ തിമിർക്കും
text_fieldsbookmark_border
തിരുവനന്തപുരം: കൊടും ചൂടിൽ ആശ്വാസമായി വീണ്ടും വേനൽ മഴ വരുന്നു. കേരളത്തിൽ ഇന്ന് മുതൽ അടുത്ത മൂന്നുദിവസം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതുപ്രകാരം വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
ശനിയാഴ്ച മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലുമാണ് അലർട്ടുള്ളത്.
ഇവിടങ്ങളിലെല്ലാം ഇടിയോടു കൂടിയ ശക്‍തമായ മഴക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ അളവിൽ ലഭിക്കുന്ന മഴയാണ് യെല്ലോ അലർട്ടിന്റെ പരിധിയിൽ വരുന്നത്.
Next Story

