Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇന്ന് സ്കൂളുകൾക്ക് അവധി

text_fields
bookmark_border
school-2
cancel

കൊച്ചി: ഇന്നലെ രാത്രി മുതൽ പല മേഖലകളിലും മഴ തുടരുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ ബുധനാഴ്ച (18-07-2018) അവധി പ്രഖ്യപിച്ചു. എറണാകുളം ജില്ലയിൽ അങ്കണവാടികൾ മുതൽ പ്ലസ് ടു തലം വരെ എല്ലാ സ്കൂളുകൾക്കും അവധി ബാധകമാണ്. 

ഇടുക്കി ജില്ലയിൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.ഇവിടെ കോളജുകൾക്ക് അവധി ബാധകമല്ല. കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്​ അവധി നൽകിയിട്ടുണ്ട്. 

ആലപ്പുഴ ജില്ലയിലെ കുട്ടനാട്​, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയാണ്​. തൃശൂർ ജില്ലയിലെ മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്കുകളിശല വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും തൃശൂർ വെസ്​റ്റ്​, ചേർപ്പ്​ വിദ്യാഭ്യാസ ഉപജില്ലകളിലെ ഹയർസെക്കൻഡറി വരെയുള്ള സ്​കൂളുകൾക്കും കലക്​ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - rain: holiday declared in four district- kerala news
Next Story