Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാനത്ത് മേയ് നാല് വരെ ഇടിയോട് കൂടിയ മഴ; അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്
text_fieldsbookmark_border
തിരുവനന്തപുരം: മേയ് നാല് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴക്കും 50 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ നാല് ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്. ഞായറാഴ്ച സംസ്ഥാന വ്യാപകമായി മഴ ലഭിച്ചിരുന്നു. വേനൽമഴയോടൊപ്പം പല സ്ഥലത്തും ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായി.
അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
Next Story

