രാജേഷ് വധം: ഗൂഢാലോചന സംഘത്തിൽപ്പെട്ടയാളെ അറസ്റ്റ് ചെയ്തു
text_fieldsകിളിമാനൂർ: മുൻ റേഡിയോ ജോക്കിയും നാടൻപാട്ട് കലാകാരനുമായ മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഘത്തിൽപ്പെട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയാളി സംഘം സഞ്ചരിച്ച കാർ ബംഗലൂരുവിൽ നിന്നും കായംകുളത്തെത്തിച്ച രണ്ട് പേരെ കഴിഞ്ഞദിവസം കൊല്ലത്ത് നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതക ഗൂഡാലോചനയിൽ നേരിട്ട് പങ്കുള്ള കൊല്ലം ശക്തികുളങ്ങര കുന്നിൻമേൽ ചേരിയിൽ ആലാട്ട് തെക്കതിൽ വീട്ടിൽ നിന്നും, കുരീപ്പുഴ ചേരിയിൽ വള്ളിക്കീഴ് ഹയർ സെക്കന്ററി സ്ക്കൂളിന് പിറക് വശ ത്ത് വാടകക്ക് താമസിക്കുന്ന ബി. സനു (33)വാണ് പ്രത്യേകാന്വേഷണസംഘത്തിെൻറ അറസ്റ്റിലായത്. ഇയാൾക്ക് കേസിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു. കൊലയാളി സംഘം കൊലനടത്തി ബംഗലൂരുവിലേക്ക് രക്ഷപ്പെട്ട വാഹനം കായംകുളത്ത് എത്തിച്ച ബിടെക് ബിരുദധാരികളായ ഒാച്ചിറ മേമന കട്ടച്ചിറവീട്ടിൽ യാസിം അബുബക്കർ (25), അജന്താജങ്ഷൻ സ്വദേശി നിഖിൽ (21) എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
