Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമൃതാനന്ദമയിയെ സി.പി.എം ക്രൂരമായി വേട്ടയാടുന്നു -ചെന്നിത്തല

text_fields
bookmark_border
അമൃതാനന്ദമയിയെ സി.പി.എം ക്രൂരമായി വേട്ടയാടുന്നു -ചെന്നിത്തല
cancel

കൊല്ലം: ശബരിമല കർമ്മസമിതിയുടെ പരിപാടിക്ക് മാതാ അമൃതാനന്ദമയിക്ക് പോകാതിരിക്കാമായിരുന്നുവെന്ന്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ഇതിന്‍റെ പേരില്‍ അമൃതാന്ദമയിയെ വിമര്‍ശിച്ച കോടിയേരി ബാലകൃഷ്​ണ​​​െൻറയും മു ഖ്യമന്ത്രിയുടെയും നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

അമൃതാനന്ദമയിയെ സി.പി.എം ക്രൂരമായി വേട്ടയാടുകയാണ്​. സിപിഎമ്മിനെ എതിർക്കുന്ന എല്ലാവരെയും ആർ.എസ്.എസുകാരായി മുദ്രകുത്തുകയാണെന്നും ചെന്നിത്തല കൊല്ലത്ത് പറഞ്ഞു.

മാതാ അമൃതാനന്ദമയി ശബരിമല കർമസമിതിയുമായി വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ "നാം മുന്നോട്ട്" പരിപാടിയിൽ പറഞ്ഞിരുന്നു. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാർ നേരത്തെ നടത്തിയിരുന്നു. അതിൽ കുടുങ്ങാതെ മാറി നിൽക്കാനുള്ള ആർജവം നേരത്തെ അവർ കാണിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായക്ക്​ മങ്ങലേൽപ്പിച്ചുവെന്നും പിണറായി അഭിപ്രായപ്പെട്ടിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Ramesh Chennithala - Matha Amrithanandamayi- Kerala news
Next Story