Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശശി തരൂരിനെതിരെ  ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയത് രാഷ്ട്രീയ  പ്രേരിതം- രമേശ് ചെന്നിത്തല

text_fields
bookmark_border
ശശി തരൂരിനെതിരെ  ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയത് രാഷ്ട്രീയ  പ്രേരിതം- രമേശ് ചെന്നിത്തല
cancel

തിരുവനന്തപുരം: സുനന്ദാ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്​ എം.പി ശശി തരൂരിനെതിരെ  ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ ഡല്‍ഹി പൊലീസി​​​െൻറ നടപടി തികച്ചും രാഷ്ടീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരമുപയോഗിച്ച്  കോണ്‍ഗ്രസ് നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനുള്ളമുള്ള ശ്രമമാണ്  ബി.ജെ.പി നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. 

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട്​ നിരവധി തവണ തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി അദ്ദേഹത്തെ അപമാനിച്ചതിന്  പിറകേയാണ് ഇപ്പോള്‍ പ്രേരണാകുറ്റം ചുമത്തിയത്. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ല. ജനങ്ങള്‍ ഇത് തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramesh Chennithala on Sunanda Pushkar Death- Kerala news
Next Story