Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റംസിയുടെ ആത്മഹത്യ: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
text_fieldsbookmark_border
കൊട്ടിയം: നിശ്ചയത്തിന് ശേഷം വരൻ വിവാഹത്തിൽനിന്ന് പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന യുവാവിെൻറ ജാമ്യാപേക്ഷ കോടതി തള്ളി.
കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽ നഗർ സ്വദേശി ഹാരിസിെൻറ ജാമ്യാപേക്ഷയാണ് കൊല്ലം സെഷൻസ് കോടതി തള്ളിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിന് അറസ്റ്റിലായ ഇയാൾ രണ്ട് മാസമായി റിമാൻഡിലാണ്. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിെൻറ എതിർപ്പിനെ തുടർന്നാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.
ഹാരിസിെൻറ മാതാവിനും സഹോദരനും സഹോദര ഭാര്യയായ സീരിയൽ നടിക്കും നിബന്ധനകളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും ക്രൈംബ്രാഞ്ച് സംഘം അപ്പീൽ സമർപ്പിച്ചതിനെ തുടർന്ന് ഹൈേകാടതി ഇവർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.
Next Story

