16കാരിയെ ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്തത് പലതവണ, ഗർഭിണിയായത് പുറത്തറിഞ്ഞതോടെ അറസ്റ്റ്
text_fieldsഅഞ്ചൽ: ബന്ധുവായ 16കാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് താമസിച്ചുവന്ന പെൺകുട്ടി ഏതാനും മാസം മുമ്പ് ചണ്ണപ്പേട്ടയിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് യുവാവ് ആദ്യമായി ബലാത്സംഗത്തിനിരയാക്കിയത്. പിന്നീട് പലതവണ ചണ്ണപ്പേട്ടയിലെ ബന്ധുവീട്ടിലും എറണാകുളത്തെ വീട്ടിലും ബലാത്സംഗം തുടർന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.
യുവാവ് എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലിക്കെത്തുമ്പോൾ പലപ്പോഴും ഈ പെൺകുട്ടിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. ഏഴ് മാസം ഗർഭിണിയായ പെൺകുട്ടിയെ മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചപ്പോൾ ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി മൂവാറ്റുപുഴ പൊലീസ് കേസ് ഏരൂർ പൊലീസിന് കൈമാറി. ചണ്ണപ്പേട്ടയിൽനിന്നുമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

