Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീഡനം: കുട്ടികളെ നിര്‍ഭയ ഹോസ്റ്റലിലേക്ക് മാറ്റും
text_fieldsbookmark_border
കല്പറ്റ: വയനാട്ടില്‍ പീഡനത്തിനിരയായ അനാഥാലയം അന്തേവാസികളായ വിദ്യാര്‍ഥിനികളെ സാമൂഹികനീതി വകുപ്പിന്‍െറ കീഴിലുള്ള കണിയാമ്പറ്റയിലെ നിര്‍ഭയ ഹോസ്റ്റലിലേക്ക് മാറ്റും.
അനാഥാലയം സന്ദര്‍ശിച്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്പേഴ്സന് ശ്രീല മേനോനാണ് ഇക്കാര്യം അറിയിച്ചത്. വയനാട് സി.ഡബ്ള്യു.സി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ജില്ലയുടെകൂടി ചുമതല വഹിക്കുന്ന കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ബുധനാഴ്ച രാവിലെ കണിയാമ്പറ്റയില്‍ സിറ്റിങ് നടത്തിയിരുന്നു. ഇതിനുശേഷമാണ് അവര്‍ അനാഥാലയം സന്ദര്‍ശിച്ചത്.
പീഡനത്തിനിരയായ കടയും പരിസരവും അനാഥാലയത്തിന് തൊട്ടടുത്തായതിനാല്‍ നിലവിലെ സാഹചര്യത്തില്‍നിന്ന് കുട്ടികളെ തല്ക്കാലം മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനമെന്ന് ചെയര്പേഴ്സന് പറഞ്ഞു.
Next Story
