പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസ്: രണ്ട് പേർ അറസ്റ്റിൽ
text_fieldsവടക്കഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കിഴക്കഞ്ചേരി ഇളവംപാടം തച്ചക്കോട് രതീഷ് (33), ഇളവംപാടം ചെറുകുന്നം മുഴിവിളയിൽ വീട്ടിൽ ജിറ്റോ പീറ്റർ (29) എന്നിവരാണ് അറസ്റ്റിലായത്. പ്ലസ്വണ്ണിനും പ്ലസ്ടുവിനും പഠിക്കുന്ന പെൺകുട്ടികളെ പ്രതികൾ വശീകരിച്ച് രതീഷ് വാടകക്ക് താമസിക്കുന്ന അഞ്ചുമൂർത്തിമംഗലം മൂച്ചിതൊടിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
വിദ്യാർഥിനികൾ സ്കൂൾ വിട്ട് വരാൻ വൈകിയതിനെതുടർന്ന് ഇവരുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് രതീഷിെൻറ വാടക വീട്ടിൽനിന്ന് കുട്ടികളെ കണ്ടെത്തിയത്. നാട്ടുകാരിൽനിന്ന് മർദനമേറ്റതായ പരാതിയെതുടർന്ന് പ്രതികൾ പാലക്കാട് ജില്ല ആശുപത്രിയിൽ പൊലീസ് സംരക്ഷണത്തിൽ ചികിത്സയിലാണ്.
രതീഷിെൻറ പേരിൽ കഞ്ചാവ് ഉൾപ്പെടെ നിരവധി കേസുകളുണ്ട്. പെൺകുട്ടികളിൽ ഒരാൾ എസ്.സി വിഭാഗക്കാരി ആയതിനാൽ ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലാണ് കേസന്വേഷണം. പ്രതികൾക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. മുമ്പും പ്രതികൾ പീഡിപ്പിച്ചതായി പെൺകുട്ടികളുടെ മൊഴിയുണ്ട്.
