Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രമേശ് ചെന്നിത്തലക്ക് സ്വീകരണം നൽകി പൊലീസുകാർ; അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
ചിത്രങ്ങൾ പുറത്തായതോടെ സംഭവം വിവാദമായിരിക്കുകയാണ്
police reception
cancel

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര‌ക്ക് സ്വീകരണം നൽകി പൊലീസുകാർ. ആറ് പൊലീസുകാരാണ് എറണാകുളം ഡി.സി.സി ഓഫീസില്‍ എത്തി ഐശ്വര്യ കേരള യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് രമേശ് ചെന്നിത്തലക്ക് ഷാള്‍ അണിയിച്ചത്. ഇതിന്‍റെ ചിത്രങ്ങൾ പുറത്തായതോടെ സംഭവം വിവാദമായിരിക്കുകയാണ്.

എറണാകുളം ജില്ലയിലെ പൊലീസ് സംഘടന നേതാക്കന്മാരാണ് ഐശ്വര്യ കേരള യാത്രക്ക് അഭിവാദ്യം ചെയ്യാനെത്തിയത്. കണ്‍ട്രോള്‍ റൂം എ.എസ്‌.ഐ ഷിബു ചെറിയാന്‍, ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എ.എസ്‌.ഐമാരായ ജോസ് ആന്റണി, ബിജു, കൂടാതെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സില്‍ജന്‍, ദിലീപ്, സദാനന്ദന്‍ എന്നിവരും ഉണ്ടായിരുന്നു.

കൊച്ചി സി‌റ്റി, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ ജോലി നോക്കുന്ന ഉദ്യോഗസ്ഥരാണിവർ. പൊലീസ് ചട്ടപ്രകാരം രാഷ്‌ട്രീയ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല. ഇത് ലംഘിച്ചാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി. സംഭവത്തെ കുറിച്ച് സ്‌പെഷ്യൽബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Reception to Ramesh Chennithala by police ; The investigation has begun
Next Story