Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുനാവായയിൽ തൊഴിൽ സർവേ​െക്കത്തിയ കേന്ദ്രസംഘത്തെ തടഞ്ഞു -VIDEO

text_fields
bookmark_border
തിരുനാവായയിൽ തൊഴിൽ സർവേ​െക്കത്തിയ കേന്ദ്രസംഘത്തെ തടഞ്ഞു -VIDEO
cancel

തിരുനാവായ: തൊഴിൽ സർവേക്ക്​ തിരുനാവായ പഞ്ചായത്ത്​ ഭരണസമിതി അനുമതി നിഷേധിച്ചത്​ അന്വേഷിക്കാനെത്തിയ കേന്ദ്ര സംഘത്തെ യുവജന സംഘടന പ്രവർത്തകർ തടഞ്ഞു. കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിർവഹണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന ്ന നാഷണൽ സാമ്പിൾ സർവേ ഓഫിസ് മുഖേന ദേശവ്യാപകമായി നടത്തുന്ന പീരിയോഡിക് ലേബർ ഫോഴ്സ് സർവേക്ക് തിരുനാവായ പഞ്ചായത് ത് ഭരണ സമിതി അനുമതി നിഷേധിച്ചിരുന്നു. ഇത്​ അന്വേഷിക്കാ​െനത്തിയ കേന്ദ്ര സംഘത്തെയാണ്​ തിങ്കളാഴ്​ച തടഞ്ഞത്​.

പഞ്ചായത്ത്​ അംഗങ്ങളിൽനിന്ന്​ നേരിട്ട്​ വിവര ശേഖരണത്തിനായിരുന്നു ഉദ്യോഗസ്ഥർ എത്തിയത്​. ഉച്ചയോടെ ഉദ്യോഗസ്ഥർ യോഗം നടക്കാനിരുന്ന നിള ഓഡിറ്റോറിയത്തിലേക്ക് പോകു​േമ്പാഴാണ് വിവിധ പാർട്ടികളുടെ യുവജന സംഘടനകൾ തടഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡൻറ്​ ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഓഫിസിലേക്ക് കൊണ്ടുപോയി. ഇതിനിടയിൽ യു.ഡി.എഫ് അംഗങ്ങളും ഒരു എൽ.ഡി.എഫ് അംഗവും അകത്തു കയറി. മറ്റു എൽ.ഡി.എഫ് അംഗങ്ങളെ അവരുടെ യുവജന സംഘടന പ്രവർത്തകർ തടഞ്ഞുവെച്ചു. മൂന്നു വാർഡുകളിൽ തൊഴിൽ സർവേ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അംഗങ്ങളെ അറിയിച്ചു. എന്നാൽ പഞ്ചായത്തിലെ ജനങ്ങളുടെ നിലനിൽപ്പ്​ സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉറപ്പുനൽകാത്ത സാഹചര്യത്തിൽ തൊഴിൽ സർവേക്ക് താൽപര്യമില്ലെന്ന് അംഗങ്ങൾ ഒറ്റക്കെട്ടായി തീരുമാനമെടുത്തിട്ടുണ്ടെന്ന്​ പ്രസിഡൻറ്​ ഫൈസൽ എടശ്ശേരി ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥർ തിരിച്ചുപോകുകയായിരുന്നു.

റീജനൽ സ്​റ്റാറ്റിസ്​റ്റിക്കൽ ഡയറക്ടർ സജി ജോർജ്, സീനിയർ സ്​റ്റാറ്റിസ്​റ്റിക്കൽ ഓഫിസർമാരായ സുനിൽ ദേവ്, ഷാജഹാൻ, ഫീൽഡ് ഇൻവെസ്​റ്റിഗേറ്റർ ഷിംന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Regional Statistics Team Blocked in Thirunavaya-Kerala News
Next Story