മാധ്യമത്തിൽ നിന്ന് വിരമിച്ചു
text_fieldsതൃശൂർ: മാധ്യമം ന്യൂസ് എഡിറ്റർ എൻ. പത്മനാഭൻ വിരമിച്ചു. മാധ്യമം ആരംഭിച്ച 1987ൽ പത്രാധി പ സമിതിയിലെത്തിയ പത്മനാഭൻ 32 വർഷത്തെ സേവനത്തിനു ശേഷമാണ് വിരമിച്ചത്. പാലക്കാട് ബ ്യൂറോയിൽ റിപ്പോർട്ടറായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. തൃശൂർ, തിരുവനന്തപുരം, കൊച്ചി, കോട്ടയം തുടങ്ങിയ ബ്യൂറോകളിലും കോഴിക്കോട്, കൊച്ചി, തൃശൂർ, മലപ്പുറം എഡിറ്റോറിയൽ ഡെസ്ക്കുകളിലും പ്രവർത്തിച്ചു.
പരിസ്ഥിതി -കല -സാംസ്കാരിക വിഷയങ്ങളിൽ നിരവധി ശ്രദ്ധേയ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നുതവണ കേരള പത്രപ്രവർത്തക യൂനിയൻ ജനറൽ സെക്രട്ടറിയായിരുന്നു. ബി.എസ്.എൻ.എല്ലിൽ സീനിയർ അസിസ്റ്റൻറായ ലതികയാണ് ഭാര്യ. വിദ്യാർഥികളായ അപർണ, ആനന്ദ് മക്കളാണ്.
