Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവരാവകാശ കമീഷൻ ക്യാമ്പ് സിറ്റിങ് 28ന് തൃശൂരിൽ

text_fields
bookmark_border
വിവരാവകാശ കമീഷൻ ക്യാമ്പ് സിറ്റിങ്  28ന് തൃശൂരിൽ
cancel

തൃശൂർ: സംസ്ഥാന വിവരാവകാശ കമീഷൻ 28ന് തിങ്കളാഴ്ച തൃശൂർ ജില്ലയിൽ ക്യാമ്പ് സിറ്റിങ് നടത്തും.10.30 ന് ചാലകൂടി മരാമത്ത് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സിറ്റിങ് ആരംഭിക്കും. സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ.അബ്ദുൽ ഹക്കീമിൻറെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തും.

നോട്ടീസ് ലഭിച്ച കേസുകളിൽ പരാതിക്കാലത്തെയും ഇപ്പോഴത്തെയും പൊതുബോധന ഓഫീസർമാർ, ഒന്നാം അപ്പീൽ അധികാരികൾ, ഹരജിക്കാർ, അഭിഭാഷകർ, സാക്ഷികൾ തുടങ്ങിയവർ പങ്കെടുക്കണം. രാവിലെ 10.15 ന് രജിസ്ട്രേഷൻ ആരംഭിക്കും.

കഴിഞ്ഞ ഡിസംബർ 27 ന് തൃശൂർ കലക്ടറേറ്റിൽ ഹിയറിംഗ് നടത്താതെ മാറ്റിയ കേസുകളാണ് പരിഗണിക്കുക.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Right to Information Commission camp sit-in in Thrissur on 28th
Next Story