കുഴഞ്ഞുവീണ ഡ്രൈവറുടെ ദേഹത്ത് റോഡ് റോളർ കയറിയിറങ്ങി ദാരുണാന്ത്യം
text_fieldsഅടിമാലി: ഓടിക്കുന്നതിനിടെ റോഡ് റോളറിൽനിന്ന് കുഴഞ്ഞുവീണ ഡ്രൈവറുടെ ദേഹത്ത് അതേവാഹനം കയറിയിറങ്ങി ദാരുണാന്ത്യം. ദേവികുളം പൂക്കൊടിയിൽ മണിക്കുട്ടനാണ് (29) മരിച്ചത്. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.
വൈകീട്ട് മൂന്നോടെയാണ് സംഭവം. ബൈസൺവാലിയെയും ഗ്യാപ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിെൻറ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് സംഭവം. നിലത്തുവീണ മണിക്കുട്ടെൻറ ശരീരത്ത് റോളർ ഉരുണ്ടുകയറിയതായാണ് വിവരം.
ഉടൻ അടിമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ദീര്‍ഘനാളായി അപസ്മാരത്തിന് ചികിത്സ നടത്തിവരുകയായിരുെന്നന്ന് പറയുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
പിതാവ്: വർഗീസ്. മാതാവ്: ശാന്തി. സഹോദരി: സുശീല.

