Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കല്ലെടുക്കെടാ...’ -പാലക്കാട് ഭിന്നശേഷി കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവിന്‍റെ പേരിടുന്നതിനെതിരെ കനത്ത പ്രതിഷേധം; തറക്കല്ലിടാനുള്ള കുഴിയിൽ ഇറങ്ങി തടഞ്ഞു

text_fields
bookmark_border
യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ പ്രതിഷേധം
‘കല്ലെടുക്കെടാ...’ -പാലക്കാട് ഭിന്നശേഷി കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവിന്‍റെ പേരിടുന്നതിനെതിരെ കനത്ത പ്രതിഷേധം; തറക്കല്ലിടാനുള്ള കുഴിയിൽ ഇറങ്ങി തടഞ്ഞു
cancel

പാലക്കാട്: ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവിന്‍റെ പേര് ഇട്ടതിൽ കടുത്ത പ്രതിഷേധം. നഗരസഭയുടെ കീഴിലുള്ള നൈപുണ്യ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ തടഞ്ഞു. തറക്കല്ലിനായി എടുത്ത കുഴിയിൽ ഇറങ്ങി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കല്ലെടുത്ത് മാറ്റാൻ ഇവർ ആവശ്യപ്പെട്ടു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്‍റെ പേരാണ് നൈപുണ്യകേന്ദ്രത്തിന് ഇട്ടത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തി. കുത്തിയിരുന്ന് പ്രതിഷേധിച്ച ഇവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പേര് മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - RSS leader's name for palakkad buds school: Youth Congress, DYFI protest
Next Story