എസ്.ഡി.പി.െഎ പ്രവർത്തകന് വെേട്ടറ്റ സംഭവം: അഞ്ച് ആർ.എസ്.എസുകാർ റിമാൻഡിൽ
text_fieldsപാലക്കാട്: എസ്.ഡി.പി.െഎ പ്രവർത്തകൻ എലപ്പുള്ളി പട്ടത്തലച്ചി ലാൻഡ് ലിങ്ക് കോളനിയിൽ സക്കീർ ഹുസൈന് വെേട്ടറ്റ സംഭവത്തിൽ പ്രതികളായ അഞ്ച് ആർ.എസ്.എസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. പാറ, എലപ്പുള്ളി സ്വദേശികളായ എസ്. സുദർശൻ (20), ഇരട്ടക്കുളം ഉപ്പുത്തോട് എസ്. വിജയകുമാർ (20), എലപ്പുള്ളി നോമ്പിക്കോട് എസ്. ശ്രീജിത്ത് (20), എലപ്പുള്ളി പട്ടത്തലച്ചി ആർ. ഷൈജു (21), മുട്ടിമാമ്പള്ളം അമ്പാട്ടുകളം കെ. അജിത്ത് (20) എന്നിവരാണ് റിമാൻഡിലായത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് 6.30ന് നല്ലേപ്പിള്ളി ഇരട്ടക്കുളത്തായിരുന്നു സംഭവം. രണ്ട് ബൈക്കുകളിൽ മാരകായുധങ്ങളുമായെത്തിയ സംഘം എസ്.ഡി.പി.ഐ മലമ്പുഴ മണ്ഡലം സെക്രട്ടറിയായ സക്കീർ ഹുസൈനെ (28) വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. തലക്കും കഴുത്തിനും ശരീരത്തിെൻറ പല ഭാഗത്തും വെേട്ടറ്റ സക്കീർ ഹുസൈൻ, കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. നാല് ശസ്ത്രക്രിയകൾക്ക് വിധേയമാക്കി. അപകടനില തരണം ചെയ്തിട്ടില്ല. സി.ഐ എസ്. ശശിധരൻ, എസ്.ഐ കെ.ബി. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ഇവരെ ആലത്തൂർ സബ് ജയിലിലേക്ക് മാറ്റി.

