ആർ.ടി.ഒ ഓഫിസ് ജീവനക്കാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; ആരോപണവമായി കുടുംബം
text_fieldsകൽപ്പറ്റ: മാനന്തവാടിയിൽ ആർ.ടി.ഒ ഓഫിസ് ജീവനക്കാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മാനന്തവാടി സബ് ആർ.ടി.ഒ ഓഫീസ് സീനിയർ ക്ലർക്ക് സിന്ധുവിനെ വീട്ടിൽ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 42 വയസ്സായിരുന്നു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സിന്ധുവിനെ സഹോദരന്‍റെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭിന്നശേഷിയുള്ളയാളും അവിവാഹിതയുമാണ് സിന്ധു. ഒന്‍പത് വർഷമായി മാനന്തവാടി സബ് ആർടിഒ ഓഫീസിൽ ജീവനക്കാരിയാണ്.
സിന്ധുവിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ രംഗത്തെത്തി. ഓഫീസിൽ കൈക്കൂലി വാങ്ങാൻ കൂട്ട് നിൽക്കാത്തതിനാൽ ഇദ്യോഗസ്ഥർ ഒറ്റപ്പെടുത്തിയതിനെ തുടർന്നാണ് സിന്ധു ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ആരോപിച്ചു. ഒറ്റപ്പെടുത്താന്‍ ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നതായും ജോലി നഷ്ടപ്പെടുമെന്ന ഭയമുണ്ടായിരുന്നതായും സിന്ധു പറഞ്ഞിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു.

