Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവര്‍ക്ക് ആർ.ടി.പി.സി.ആർ ഫലം നിർബന്ധമാക്കി കേരളം; പുതുക്കിയ ഉത്തരവുകളിതാണ്​

text_fields
bookmark_border
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവര്‍ക്ക് ആർ.ടി.പി.സി.ആർ ഫലം നിർബന്ധമാക്കി കേരളം; പുതുക്കിയ ഉത്തരവുകളിതാണ്​
cancel

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധന ഫലം നിർബന്ധമാക്കി സംസ്ഥാന സർക്കാർ. ലോക്​ ഡൗൺ മാനദണ്ഡങ്ങൾ സർക്കാർ പുതുക്കുകയും ചെയ്​തു.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ്​ എടുത്ത പരിശോധന ഫലമാണ് കൈയില്‍ കരുതേണ്ടത്. ഇതുൾപ്പെടെ കൊവിഡ് നിയന്ത്രണങ്ങളുടെ പുതുക്കിയ ഉത്തരവ് സർക്കാർ പുറത്തിറക്കി.

റമദാന്‍ പ്രമാണിച്ച് സംസ്ഥാനത്തെ മാംസ വില്‍പന ശാലകള്‍ക്ക് രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ ഹോം ഡെലിവറി മാത്രമെ അനുവദിക്കു.

ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഈ ശനിയാഴ്ച അവധിയായിരിക്കും. ബാങ്കുകളുടെ ക്ലിയറിംഗ്​ വിഭാഗങ്ങൾക്ക് മറ്റെല്ലാ പ്രവർത്തി ദിവസങ്ങളിലും അത്യാവശ്യ ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം.

കൊച്ചിയിലെ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ കൊച്ചി ഓഫീസിനും അനുബന്ധ ലാബുകൾക്കും പ്രവർത്തിക്കാന്‍ അനുമതിയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rtpcr mandatory for entering kerala
Next Story