Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടുന്നതിനി​ടെ സ്വകാര്യ ബസിന് തീപിടിച്ചു

text_fields
bookmark_border
ഓടുന്നതിനി​ടെ സ്വകാര്യ ബസിന് തീപിടിച്ചു
cancel

കേച്ചേരി (തൃശൂർ): യാത്രക്കാരുമായി പോകുന്നതിനിടെ സ്വകാര്യ ബസിന് തീപിടിച്ചു. തൃശൂർ-കുന്നംകുളം റൂട്ടിലോടുന്ന ജയ് ഗുരു ബസാണ് തിങ്കളാഴ്ച വൈകീട്ട് 5.15ന് കേച്ചേരി സെന്ററിൽ അപകടത്തിൽപ്പെട്ടത്.

ബസിന്റെ മുൻ ഭാഗത്തുനിന്നാണ് ആദ്യം പുക ഉയർന്നത്. ഉടൻ നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി. അപ്പോഴേക്കും ബസിനടിയിൽ തീ പടർന്നിരുന്നു.

ആളെയിറക്കി ബസ് സ്റ്റാൻഡിലെ ഒഴിഞ്ഞ ഭാഗത്തേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ബാറിനു സമീപം എത്തിയപ്പോൾ കൂടുതൽ പുക ഉയർന്നതോടെ റോഡരികിൽ നിർത്തിയിട്ടു. മുൻ ഭാഗത്തുനിന്നും ബാറ്ററിയുടെ ഭാഗത്തുനിന്നും പുകയോടൊപ്പം തീയും ഉയർന്നത് നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് വെള്ളമൊഴിച്ച് അണച്ചു.

ബാറ്ററിയുടെ ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെറിയ പൊട്ടിത്തെറിയും ഉണ്ടായതായി ബസ് ജീവനക്കാർ പറയുന്നു. വിവരമറിഞ്ഞ് കുന്നംകുളത്തുനിന്ന് അഗ്നിശമന സേനയും എത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Running bus catches fire
Next Story