ശബരിമല നടന്ന് മലകയറിയെന്ന് കനകദുർഗയും ബിന്ദുവും
text_fieldsകോഴിക്കോട്: പമ്പയിൽ നിന്ന് നടന്നാണ് മലകയറിയതെന്നും വാർത്തകളിൽ വരുന്നതു പ ോലെ ആംബുലൻസിലായിരുന്നില്ലെന്നും ശബരിമല ദർശനം നടത്തിയ ശേഷം അജ്ഞാത കേന്ദ്രത്ത ിൽ കഴിയുന്ന ബിന്ദുവും കനകദുർഗയും. പൊലീസ് ഞങ്ങളെ ഉപകരണമാക്കുകയായിരുന്നില്ലെന്നും മറിച്ച് തങ്ങൾ പൊലീസിനെ ഉപയോഗിക്കുകയായിരുന്നുവെന്നും മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
മല കയറിയത് സ്വന്തം ഇഷ്ടപ്രകാരമാണ്. പൊലീസ്- സർക്കാർ ഗൂഢാലോചനയില്ല. മലകയറാൻ പൊലീസ് പ്രേരിപ്പിച്ചിരുന്നു. പമ്പ മുതൽ പൊലീസുകാർ സുരക്ഷെയാരുക്കിയതായും അവർ പറഞ്ഞു.
മാവോവാദി അനുഭാവ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ബന്ധമൊന്നുമില്ലെന്നും കനകദുർഗയും ബിന്ദുവും ആവർത്തിച്ചു. ബുധനാഴ്ച പുലർച്ച മലകയറിയ ഇരുവരും അതിനുശേഷം അജ്ഞാത വാസത്തിലാണ്.
